മലയാളികളുടെ വിദേശ കുടിയേറ്റം: നെടുങ്കണ്ടത്ത് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച സംഘടിപ്പിച്ചു
മലയാളികളുടെ വിദേശ കുടിയേറ്റം: നെടുങ്കണ്ടത്ത് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച സംഘടിപ്പിച്ചു

ഇടുക്കി: മലയാളികളുടെ വിദേശ കുടിയേറ്റം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നെടുങ്കണ്ടത് ചര്‍ച്ച നടത്തി. സീനിയര്‍ ചേമ്പര്‍ സ്രേയസ് ഹാളില്‍ ചേതന വിജ്ഞാന കേന്ദ്രം ഡയറക്ടറും സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നെടുങ്കണ്ടം പ്രസിഡന്റുമായ പ്രഫ. ഡോ. എം ജെ മാത്യു മോഡറേറ്റര്‍ ആയി. നെടുങ്കണ്ടം സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലും ചേതന വിജ്ഞാനകേന്ദ്രവും ചേര്‍ന്നാണ് വീട്ടില്‍ സ്വര്‍ണ്ണം വെച്ച് നാട്ടില്‍ തേടി നടക്കുകയാണോ മലയാളി എന്ന പേരില്‍ വിദേശ കുടിയേറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. പുതുതലമുറയുടെ വിദേശ ഭ്രമം നാടിന് ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം സാധ്യതകളും ചര്‍ച്ചാ വിഷയമായി. മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍സണ്‍ കൊച്ചുപറമ്പന്‍, സിടിഇ പ്രിന്‍സിപ്പല്‍ ഡോ. ജെ സതീഷ്‌കുമാര്‍ എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു. വിദേശ കുടിയേറ്റം ദോഷത്തേക്കാള്‍ അധികം കേരളത്തിന് ഗുണകരമാണെന്ന ആശയമാണ് ചര്‍ച്ചയില്‍ കൂടുതലായി മുന്നിട്ട് നിന്നത്. കെ സി ചാക്കോ, അഡ്വ. കെ ടി മൈക്കിള്‍, ഡോ. ജോണിക്കുട്ടി ജെ ഒഴുകയില്‍, ജോസ് പൊട്ടംപ്ലാക്കല്‍, ജോസഫ് ചാക്കോ പുത്തൂര്‍, എന്‍ മോഹനന്‍, പ്രഫ. കെ എം മേരിക്കുട്ടി, മേരി മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






