കുമളി പഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കുമളി പഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
ഇടുക്കി: കുമളി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി. കെപിസിസി മീഡിയ വക്താവ് ഡോ. ജിന്റോ ജോണ്‍ ഉദ്ഘാടനംചെയ്തു. സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിനായി കോടികളാണ് ചെലവഴിച്ചതെന്നും സമസ്ത മേഖലകളിലും ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് പി പി റഹിം അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം എം വര്‍ഗീസ്, ഡിസിസി അംഗം സന്തോഷ് പണിക്കര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മണിമേഖല, മുന്‍ മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേല്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് സ്‌കറിയ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?

