തൊഴിൽ പ്രതിസന്ധികൾ ചർച്ച ചെയ്തും സാങ്കേതിക വിദ്യകൾ പങ്കുവച്ചും ഫോട്ടോഗ്രാഫേഴ്സ് ജില്ലാ സമ്മേളനം
തൊഴിൽ പ്രതിസന്ധികൾ ചർച്ച ചെയ്തും സാങ്കേതിക വിദ്യകൾ പങ്കുവച്ചും ഫോട്ടോഗ്രാഫേഴ്സ് ജില്ലാ സമ്മേളനം

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു. ജില്ലാ വ്യാപാര ഭവൻ ഹാളിൽ നടന്ന സമ്മേളനം എ.കെ.പി.എ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് ഫോട്ടോ വേൾഡ് ഉദ്ഘാടനം ചെയ്തു.
ഫോട്ടോഗ്രാഫർമാർ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളിലും തൊഴിൽ മേഖലയെ ശക്തിപ്പെടുത്തി നൂതന സാങ്കേതികവിദ്യയോടൊപ്പം സഞ്ചരിക്കുവാൻ ഫോട്ടോഗ്രാഫർമാർക്ക് കരുത്ത് നൽകിയ എ.കെ.പി.എ, വരും കാലഘട്ടങ്ങളിൽ തൊഴിൽ മേഖല നേരിടാൻ പോകുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് അവയെ നേരിട്ട് തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ രൂപീകരിക്കുന്നത് മുന്നോടിയായിട്ടാണ് ഈ സമ്മേളനം നടത്തിയത്.
തൊടുപുഴയിൽ വച്ച് നടക്കുന ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന 39 മത് ജില്ലാ സമ്മേളനം എ.കെ. പി.എ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് ഫോട്ടോ വേൾഡ് ഉദ്ഘാടനം ചെയ്തു.എ.കെ. പി.എ, ജില്ലാ പ്രസിഡന്റ് കെ.എം മാണി അധ്യക്ഷത വഹിച്ചു. എ. കെ. പി. എ,ഭാരവാഹികളായ സജി ഫോട്ടോ പാർക്ക്, സുനിൽ കളർ ഗേറ്റ്, സന്തോഷ് ഫോട്ടോ വേൾഡ്, എം സി ജോൺസൺ, റോബിൻ എൻവീസ്, ബിജോ മങ്ങാട്ട്, ജിയോ ടോമി, ടി ജി ഷാജി, സെബാൻ ആതിര , ജയ്സൺ ഞൊങ്ങിണിയിൽ, ജോഷി ഗ്യാലക്സി, എൻ ജെ വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
What's Your Reaction?






