ആയുർവേദ ദിന സന്ദേശ വിളംബര റാലി.
ആയുർവേദ ദിന സന്ദേശ വിളംബര റാലി.

2023 നവംബർ പത്തിന് എട്ടാമത് ആയുർവേദ ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നവംബർ എട്ടിന് ഭാരതീയ ചികിത്സാ വകുപ്പിന്റെയും ദേശീയ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദ ദിന സന്ദേശ റാലി നടത്തുന്നു . രാവിലെ 10 30 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻൽ നിന്നും ആരംഭിക്കുന്ന റാലി ജില്ലാ ആയുർവേദ ആശുപത്രി അങ്കണത്തിൽ സമാപിക്കും ബാനർ, പ്ലക്കാർഡ് എന്നിവയുമായി വാദ്യമേള അകമ്പടിയോടെ നടത്തപ്പെടുന്ന വർണ്ണശബളമായ റാലി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും . ഭാരതീയ ചികിത്സാവകുപ്പിലെയും നാഷണൽ ആയുഷ് മിഷനിലെയും നൂറുകണക്കിന് ജീവനക്കാരും സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർ മാരും റാലിയിൽ പങ്കെടുക്കും.
What's Your Reaction?






