പ്രകൃതിക്ഷോഭമുണ്ടായാൽ എന്തു ചെയ്യണം ? ദുരന്തനിവാരണ പദ്ധതിയുമായി ഉപ്പുതറയിൽ പഞ്ചായത്ത്

പ്രകൃതിക്ഷോഭമുണ്ടായാൽ എന്തു ചെയ്യണം ? ദുരന്തനിവാരണ പദ്ധതിയുമായി ഉപ്പുതറയിൽ പഞ്ചായത്ത്

Oct 12, 2023 - 03:19
Jul 6, 2024 - 04:09
 0
പ്രകൃതിക്ഷോഭമുണ്ടായാൽ എന്തു ചെയ്യണം ?  ദുരന്തനിവാരണ പദ്ധതിയുമായി ഉപ്പുതറയിൽ പഞ്ചായത്ത്
This is the title of the web page

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും ഉപ്പുതറ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ദുരന്ത നിവാരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിൽ യൂണിവേഴ്സിറ്റിയുടെ പത്ത് ദിന ക്യാമ്പ് സംഘടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിന്റെയും, ഭൂമിശാസ്ത്ര വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി. പദ്ധതി വിശദീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങൾ, യുവജന സംഘടനകൾ, ക്ലബുകൾ, കുടുംബശ്രീ എ ഡി എസ് അംഗങ്ങൾ, ആശ വർക്കേഴ്സ്, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവരുടെ സേവനം ദുരന്തസമയങ്ങളിൽ ഉറപ്പാക്കിയാണ് പദ്ധതി പ്രവർത്തിക്കുന്നത്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ: എസ്. സരുൺ വിഷയാവതരണം നടത്തി. പദ്ധതി വിശദീകരണ യോഗത്തിൽ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ: രേഷ്മ ഭരദ്വാജ്, പ്രൊഫസർ ഡോ: നന്ദകുമാർ, പ്രൊഫസർ ഡോ: എസ് സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ സാബു വേങ്ങവേലി, ഷീബ സത്യനാഥ്, ഫ്രാൻസിസ് അറക്കപ്പറമ്പിൽ മറ്റ് പഞ്ചായത്ത് അംഗങ്ങൾ, യൂണിവേഴ്സിറ്റി അധികൃതർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു.

: പദ്ധതിയുടെ ലക്ഷ്യം

മഴക്കാലത്തിൽ ഉൾപ്പെടെ നിരവധിയായ ദുരന്തങ്ങൾ ഉണ്ടാകുന്ന മേഖലയാണ് ഉപ്പുതറ. പ്രകൃതിക്ഷോഭങ്ങളും മറ്റും ഉണ്ടാകുമ്പോൾ നടത്തേണ്ട ഇടപെടലുകളും മുന്നൊരുക്കങ്ങളും വിവരകൈമാറ്റലുകളും എങ്ങനെ, ആരോട്, തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പ് നടക്കുന്നത്. പഞ്ചായത്തിലെ 18 വാർഡുകളിലെയും ദുരന്തസാധ്യതകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭൂപ്രദേശങ്ങളെയും ജന വിഭാഗങ്ങളെയും പഠനവിധേയമാക്കിയാണ് പദ്ധതി നടപ്പിലാക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow