ഹരീഷ് വിജയന് ജന്മ നാടിന്റെ സ്വീകരണം

ഹരീഷ് വിജയന് ജന്മ നാടിന്റെ സ്വീകരണം

Oct 12, 2023 - 03:19
Jul 6, 2024 - 04:09
 0
ഹരീഷ് വിജയന് ജന്മ നാടിന്റെ  സ്വീകരണം
This is the title of the web page

അന്താരാഷ്ട്ര സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടീയ ഹരീഷ് വിജയന് കട്ടപ്പന നഗരസഭ സ്വീകരണം നൽകി. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വീട്ടിലെത്തിയ ഹരീഷിനു നാട്ടുകാരും വിവിധ സംഘടനകളും സ്വീകരണം നൽകി.

രാജ്യത്തിൻ്റെ അഭിമാനമായ കട്ടപ്പനക്കാരൻ ഹരീഷ് വിജയൻ സൂര്യൻ കുന്നേലിന് ജൻമനാടിൻ്റെ ഗംഭീര സ്വീകരണം നൽകും. വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് വള്ളക്കടവിൽ നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ- രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വള്ളക്കടവ് നാരായണ ഭജനമന്ദിരത്തിനു മുമ്പിൽ നിന്നും ആരംഭിക്കുന്ന റാലിയിൽ വാദ്യമേളങ്ങളുടെയും, താളമേളങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉണ്ടായിരിക്കും..

What's Your Reaction?

like

dislike

love

funny

angry

sad

wow