രുചിയേറും നാടന്‍ വിഭവങ്ങള്‍: കാഞ്ചിയാര്‍ സെന്റ് മേരീസ് സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ്

രുചിയേറും നാടന്‍ വിഭവങ്ങള്‍: കാഞ്ചിയാര്‍ സെന്റ് മേരീസ് സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ്

Jan 31, 2024 - 19:14
Jul 12, 2024 - 00:14
 0
രുചിയേറും നാടന്‍ വിഭവങ്ങള്‍: കാഞ്ചിയാര്‍ സെന്റ് മേരീസ് സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ്
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍ നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തി ഫുഡ് ഫെസ്റ്റ് നടത്തി. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ചേര്‍ന്ന് വിഭവങ്ങള്‍ തയാറാക്കി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം എന്ന ആശയം മുന്‍നിര്‍ത്തി നാടന്‍ ഭക്ഷണങ്ങള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി പ്രദര്‍ശനത്തിന് എത്തിച്ചു. ഭക്ഷണത്തിന്റെ ചേരുവകളും ഉണ്ടാക്കുന്ന വിധവും കുറിപ്പായി പ്രദര്‍ശിപ്പിച്ചു. വിശിഷ്ടാതിഥികളും മാതാപിതാക്കളും അധ്യാപകരും ജ്യോതി നഴ്‌സറി സ്‌കൂളിലെയും സെന്റ് മേരീസ് യുപി സ്‌കൂളിലെ അധ്യാപകരും കുട്ടികളും നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുകയും കഴിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് റോയിമോന്‍ തോമസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം ഷിജി സിജി മാളമന, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിസി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow