ഇഎസ്എ വിജ്ഞാപനം: ജില്ലയിലെ 52 പഞ്ചായത്തുകളില്‍ പ്രത്യേക ഗ്രാമസഭ 20ന്
ഇഎസ്എ വിജ്ഞാപനം: ജില്ലയിലെ 52 പഞ്ചായത്തുകളില്‍ പ്രത്യേക ഗ്രാമസഭ 20ന്
ഇടുക്കി: പശ്ചിമഘട്ട ഇഎസ്എ വിജ്ഞാപനത്തില്‍ സംസ്ഥാനത്തെ 131 വില്ലേജുകളെ ഉള്‍പ്പെടുത്തിയതില്‍ ജില്ലയില്‍ ആശങ്കയേറുന്നു. ഇതിന്റെ ഭാഗമായി 20ന് ജില്ലയിലെ 52 പഞ്ചായത്തുകളിലും ഒരേസമയം അടിയന്തര പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത്തെ കരട് വിജ്ഞാപനത്തില്‍ കേരളം സമര്‍പ്പിച്ച ശാസ്ത്രീയ നിര്‍ദേശങ്ങള്‍ അവഗണിച്ചതിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമസഭകള്‍ ചേരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എം വര്‍ഗീസ്, ശാന്തി ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?