കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവം: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി

കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവം: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി

Sep 30, 2026 - 15:49
 0
കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവം: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. മരുന്ന് ക്ഷാമത്തിലും ഫാര്‍മസിയില്‍നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതിലും മരുന്നുകള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നതിലും പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിനുമുമ്പില്‍ സമരം നടത്തിയത്. കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചെങ്കിലും സമരംതുടര്‍ന്നു. വ്യാഴാഴ്ച വിഷയത്തില്‍ നടപടിയുണ്ടാകുമെന്ന് എഡിഎം അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി നിതിന്‍ അനിവേലി, പ്രസിഡന്റ് അഥീന സിബി, അരുണ്‍ ദാസ്, യദുമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow