വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന തോട്ടം മേഖലകളില്‍ രാത്രിയാത്രാ നിരോധനം: പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കലക്ടര്‍ക്ക് കത്ത് നല്‍കി
വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന തോട്ടം മേഖലകളില്‍ രാത്രിയാത്രാ നിരോധനം: പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കലക്ടര്‍ക്ക് കത്ത് നല്‍കി
ഇടുക്കി: ജില്ലയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന തോട്ടം മേഖലകളില്‍ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയ കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. വിഷയത്തില്‍ മൂന്നാര്‍, പീരുമേട്, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കലക്ടര്‍ക്ക് കത്ത് നല്‍കി. ഈ മേഖലകളിലെ മനുഷ്യജീവന് സുരക്ഷ നല്‍കാനാണ് പുതിയ നടപടി എന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇടുക്കിയിലെ 90 ശതമാനം തോട്ടങ്ങളും വനമേഖലയോട് ചേര്‍ന്നാണ് കിടക്കുന്നത്. കലക്ടറുടെ പുതിയ ഉത്തരവ് നടപ്പായാല്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് വൈകിട്ട് ആറുമണിക്കുശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. ആനത്താരകളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളില്‍നിന്ന് രക്ഷ നേടുന്നതിനായി ജനങ്ങള്‍ നിര്‍മിച്ച വേലികളും മതിലുകളും പൊളിച്ചുനില്‍ക്കാന്‍ കലക്ടര്‍ മുമ്പിറക്കിയ ഉത്തരവ് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നടപടി. രാത്രി യാത്രാ നിരോധനം പ്രദേശവാസികള്‍ക്കൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും വലിയ തിരിച്ചടിയാകും.
What's Your Reaction?