ജില്ലാ സ്കൂൾ കായികമേള 14, 15, 16 തീയതികളിൽ നെടുങ്കണ്ടത്ത്

ജില്ലാ സ്കൂൾ കായികമേള 14, 15, 16 തീയതികളിൽ നെടുങ്കണ്ടത്ത്

Oct 12, 2026 - 17:29
 0
ജില്ലാ സ്കൂൾ കായികമേള 14, 15, 16 തീയതികളിൽ നെടുങ്കണ്ടത്ത്
This is the title of the web page

ഇടുക്കി: ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേള 14, 15, 16 തീയതികളിൽ നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ്‌ യു പി സ്കൂൾ ആതിഥേയത്വം വഹിക്കും. എഴ് ഉപജില്ലകളിൽ നിന്നായി ഏകദേശം 2100 കായികതാരങ്ങൾ പങ്കെടുക്കും.  കായികതാരങ്ങൾക്കും ഒഫീഷ്യൽസിനും വോളണ്ടിയർമാർക്കും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർെടുത്തിട്ടുണ്ട്. ഏകദേശം 100 ഒഫീഷ്യൽസും 70 വോളണ്ടിയർമാരും കായികമേളയുടെ നടത്തിപ്പിൽ പങ്കാളികളാകും. ഇത്രയും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.​കായികതാരങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും അടിയന്തര ചികിത്സ ആവശ്യങ്ങൾക്കുമായി അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നീ ചികിത്സാ വിഭാഗങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ഫയർ ആന്റ് റെസ്ക്യൂ സർവീസിന്റെയും പൊലീസിന്റെയും സേവനസഹായവും അഭ്യർഥിച്ചിട്ടുണ്ട്. കായികമേളയുടെ എല്ലാ ദിവസങ്ങളിലും സുരക്ഷിതവും ആരോഗ്യസംരക്ഷണവും അടിയന്തര ചികിത്സയും ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കായിക താരങ്ങൾക്കും വിഭവ സമൃദ്ധമായ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.  ​പരിസ്ഥിതി സൗഹൃദമായി കായികമേള സംഘടിപ്പിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർ പ്പെടുത്തിയിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹരിതകർമ്മസേനയുടെ സേവനവും സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ഹരിതചട്ടങ്ങൾ പാലിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow