കെവിവിഇഎസ് സൂര്യനെല്ലി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി

കെവിവിഇഎസ് സൂര്യനെല്ലി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി

Jun 27, 2025 - 16:44
 0
കെവിവിഇഎസ് സൂര്യനെല്ലി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി
This is the title of the web page

ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സൂര്യനെല്ലി   യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളിയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി അന്‍ബുരാജ് അധ്യക്ഷനായി. സാമ്പത്തികമാന്ദ്യം, വഴിയോര കച്ചവടം, ഓണ്‍ലൈന്‍ വ്യാപാരം, ചെറുകിട വ്യാപാരം തുടങ്ങി വ്യാപാര മേഖലയെ തകര്‍ച്ചയിലെത്തിച്ച സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വ്യാപാരികള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളും ചര്‍ച്ച ചെയ്തു. യൂണിറ്റ് സ്ഥാപക നേതാവ് മുത്തയ്യനാടറിന്റെ ഫോട്ടോ അനാച്ഛാദനവും ആദ്യകാല അംഗങ്ങളെ ആദരിക്കലും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്ത്പറമ്പില്‍, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ഡയസ് പുല്ലന്‍, മൂന്നാര്‍ യൂണിറ്റ് പ്രസിഡന്റ് സി കെ ബാബു ലാല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജു വര്‍ഗീസ്, യൂണിറ്റ് സെക്രട്ടറി ആര്‍ സെല്‍വം, ട്രഷറര്‍ ലോറന്‍സ്, മുന്‍ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow