ഇടുക്കി: കുളമാവിന് സമീപം കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4ഓടെയാണ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തൊടുപുഴയില്‍നിന്ന് കട്ടപ്പനക്ക് വന്ന കെഎസ്ആര്‍ടിസിയും എതിരെ വന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.