രാജാക്കാട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍സിസി പാസിങ് ഔട്ട് പരേഡ് നടത്തി
രാജാക്കാട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍സിസി പാസിങ് ഔട്ട് പരേഡ് നടത്തി

ഇടുക്കി: നെടുങ്കണ്ടം 33 കെ ബാറ്റാലിയന് കീഴിലുള്ള രാജാക്കാട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി പാസിങ് ഔട്ട് പരേഡ് നടന്നു. 2024-25 ബാച്ചിലുള്ള 53 കേഡറ്റുകള്‍ പങ്കെടുത്തു. കമാന്‍ഡിങ് ഓഫീസര്‍ വിക്രംജിത് സിങ് മുഖ്യസന്ദേശം നല്‍കി. ഇടുക്കി ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ്, ജില്ല പഞ്ചായത്തംഗം ഉഷാകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് കെ.ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, പഞ്ചായത്തംഗം വീണ അനൂപ്, പിടിഎ പ്രസിഡന്റ് എന്‍.ആര്‍ സുഭാഷ്, എസ്എംസി ചെയര്‍മാന്‍ റോയി പാലക്കാട്ട് ഹെഡ്മിസ്ട്രസ് ടി. രേഖാറാണി,മുന്‍ സൈനികന്‍ എബിസണ്‍ മൈക്കിള്‍, എംപിടിഎ പ്രസിഡന്റ് ഷിജി ജെയിംസ്, സിന്ധു ഗോപാലന്‍ എന്‍സിസി ഓഫീസര്‍ ഒ.എസ് രശ്മി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






