ജില്ലാതല ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനചാരണം നടത്തി
ജില്ലാതല ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനചാരണം നടത്തി
ഇടുക്കി: ജില്ലാതല ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനചാരണം കലക്ടര്‍ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത്ത് കുമാര്‍ പി കെ അധ്യക്ഷനായി. ദേശീയ സാമ്പിള്‍ സര്‍വേയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ റിസര്‍ച്ച് ഓഫീസര്‍ അഞ്ജുമോള്‍ ശശി പ്രമേയാവതരണം നടത്തി. തുടര്‍ന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍ ദി ഏജ് ഓഫ് എഐ എന്ന വിഷയത്തില്‍ ഡോ. ജിന്റോ ജേക്കബ് പൊറ്റക്കല്‍ സെമിനാര്‍ നടത്തി. പതിമൂന്നാമത് കാര്‍ഷിക സെന്‍സസ് രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് കലക്ടര്‍ മെമന്റോ നല്‍കി അനുമോദിച്ചു. ജീവനക്കാര്‍ക്കായി ക്വിസ് മത്സരവും നടത്തി. സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസര്‍ ജോര്‍ജ്് ജേക്കബ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ, ജില്ലാ പ്ലാനിഗ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധേഷ് റ്റി പി, ഡെപ്യൂട്ടി ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ സുനീഷ് എസ്എ, കോട്ടയം എന്‍എസ്ഒ അശ്വതി എപി, അഡീഷണല്‍ ജില്ലാ ഓഫീസര്‍ ജയശങ്കര്‍ ബി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?