സൗജന്യ മെഡിക്കല്‍ ക്യാമ്പ് തൊടുപുഴയില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് തൊടുപുഴയില്‍

ഇടുക്കി : മൊണ്ടേലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ കൊക്കോ ലൈഫിന്റെ സഹകരണത്തോടെ എഎഫ്പിആര്‍ഒ നടപ്പിലാക്കുന്ന കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി തൊടുപുഴ സ്മിത ആശുപത്രിയുടെ നേതൃത്വത്തില്‍ ഞായറാഴച അറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജനറല്‍ മെഡിസിന്‍, ക്യാന്‍സര്‍ വിഭാഗം, അസ്ഥി രോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഫിസിയോതെറാപ്പി, ഡയറ്റീഷ്യന്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമായിരുന്നു. ജില്ലാതല പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജിബിന്‍ തോമസ്, സ്റ്റെഫി അബ്രഹാം, മെര്‍ലിന്‍ മാത്യു, അലന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






