പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളി തിരുനാള്‍ തുടങ്ങി
പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളി തിരുനാള്‍ തുടങ്ങി
ഇടുക്കി: പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെയും കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. മുന്‍ വികാരി ഫാ. അഗസ്റ്റിന്‍ കുന്നപ്പള്ളി കൊടിയേറ്റി. 2ന് രാവിലെ 10 മുതല്‍ വീട്ടമ്പ് പ്രദക്ഷിണം. 3ന് ഉച്ചകഴിഞ്ഞ് 3.45ന് മുനിയറ കുരിശടിയില്‍നിന്ന് വാഹനപ്രദക്ഷിണം, നൊവേന, കാഴ്ച സമര്‍പ്പണം, കുര്‍ബാന, ലദീഞ്ഞ്- ഫാ. ജെയിംസ് ചരമേല്‍. 6ന് വൈകിട്ട് 4.30ന് കുര്‍ബാന, പ്രസംഗം- ഫാ. മെല്‍ഫിന്‍ കരിവേലിക്കല്‍. 7ന് വൈകിട്ട് 4ന് നൊവേന, തിരുനാള്‍ പാട്ടുകുര്‍ബാന- ഫാ. വിനീത് മേക്കല്‍, മുനിയറ കുരിശടിയിലേക്ക് പ്രദക്ഷിണം, പ്രസംഗം- ഫാ. ജോണ്‍ പൊള്ളാനിക്കല്‍, രാത്രി 8ന് കരിമരുന്ന് പ്രയോഗം, സ്‌നേഹവിരുന്ന്. 8ന് രാവിലെ 7.30ന് കുര്‍ബാന, വൈകിട്ട് 4ന് നൊവേന, തിരുനാള്‍ പാട്ടുകുര്‍ബാന- ഫാ. ജെറിന്‍ നടുത്തുണ്ടത്തില്‍, പ്രസംഗം- ഫാ. ജോര്‍ജ് കൊച്ചുപുരയ്ക്കല്‍, ക്യൂന്‍മേരി നഗറിലേക്ക് പ്രദക്ഷിണവും സമാപന ആശീര്‍വാദവും സ്‌നേഹവിരുന്നും, വൈകിട്ട് 7.30ന് കോഴിക്കോട് റെഡ് ഐഡിയാസിന്റെ ഗാനമേള. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ബിനോയി തേനംമാക്കല്‍, കൈക്കാരന്‍മാരായ ടിജി തോട്ടുങ്കല്‍, അഭിലാഷ് പട്ടരുകണ്ടത്തില്‍, ആല്‍ബിന്‍ പുത്തന്‍പുരയ്ക്കല്‍, നിജേഷ് കുന്നക്കാട്ട് എന്നിവര്‍ അറിയിച്ചു.
What's Your Reaction?