സേനാപതി താന്നിവേലിയില്‍ ബിജോയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരം: സ്‌നേഹ വീടൊരുക്കി എസ്എന്‍ഡിപി യോഗം സേനാപതി ശാഖ 

സേനാപതി താന്നിവേലിയില്‍ ബിജോയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരം: സ്‌നേഹ വീടൊരുക്കി എസ്എന്‍ഡിപി യോഗം സേനാപതി ശാഖ 

Nov 16, 2026 - 16:24
 0
സേനാപതി താന്നിവേലിയില്‍ ബിജോയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരം: സ്‌നേഹ വീടൊരുക്കി എസ്എന്‍ഡിപി യോഗം സേനാപതി ശാഖ 
This is the title of the web page

ഇടുക്കി: സ്വന്തമായി ഒരു വീട് വേണമെന്ന  സേനാപതി അഞ്ചുമുക്ക് താന്നിവേലിയില്‍ ടി ജി ബിജോയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ച് എസ്എന്‍ഡിപി യോഗം സേനാപതി ശാഖാ. ഭവന പദ്ധതികളില്‍ അപേക്ഷ നല്‍കിയിട്ടും വീട് ലഭിക്കാതെ വന്നതോടെയാണ് ശാഖാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന ബിജോയ്ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ അംഗങ്ങള്‍ തീരുമാനിച്ചത്. കാന്‍സര്‍ രോഗബാധിതയായ അമ്മ ലീലക്കും ബിജോയ്ക്കും സുരക്ഷിതമായൊരു ഭവനം ഒരുക്കണമെന്ന ലക്ഷ്യത്തോടെ സുമനസുകളുടെ സഹായത്തോടെയാണ് ഭവനനിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഭവന നിര്‍മാണം പൂര്‍ത്തിയാകുന്നതിനുമുമ്പേ അമ്മ ലീല മരണപ്പെട്ടു. അമ്മയുടെ സാന്നിധ്യമില്ലെങ്കിലും ആ സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാതെ പത്ത് മാസംകൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കി. പ്രജീഷ് ശാന്തിയുടെ നേതൃത്വത്തില്‍ പൂജാകര്‍മങ്ങള്‍ നടത്തിയ ശേഷമായിരുന്നു ഗൃഹപ്രവേശം. രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍ താക്കോല്‍ കൈമാറി. യൂണിയന്‍ സെക്രട്ടറി ലതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജി അജയന്‍, ശാഖാ പ്രസിഡന്റ് കെ ഡി അജയകുമാര്‍, സുനില്‍, അജീഷ്, യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങള്‍, വനിതാസംഘം പ്രതിനിധികള്‍, ഇതര ശാഖാ പ്രതിനിധികള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow