പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ സമരത്തിലേക്ക്
പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനമില്ല: കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ സമരത്തിലേക്ക്

ഇടുക്കി: പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ സമരത്തിലേയ്ക്ക്. വണ്ടിപ്പെരിയാര്‍ ടൗണിലെ പ്രകടനത്തിനുശേഷം മഞ്ചുമല ഫാക്ടറിക്ക് മുമ്പില്‍ നടക്കുന്ന സമരം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. പോബ്‌സ് എസ്റ്റേറ്റിന്റെ 7 തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളവും ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിട്ട് 3 മാസങ്ങള്‍ പിന്നിട്ടു. ലയങ്ങളുടെ അവസ്ഥയും ശോചനീയമാണ്. തൊഴിലാളികള്‍ നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ക്കുനേരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതോടെയാണ് സമരത്തിനിറങ്ങുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ നടത്തുന്ന സമരം സൂചന മാത്രമാണെന്നും അനുകൂല നിലപാടുകള്‍ സ്വീകരിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും എച്ചആര്‍പിഇ യൂണിയന്‍ വണ്ടിപ്പെരിയാര്‍ ബ്രാഞ്ച് പ്രസിഡന്റ എസ് ഗണേശന്‍ പറഞ്ഞു. സമരത്തിന് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റികളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും വാളാര്‍ഡി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു ആന്റപ്പന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, എച്ച്ആര്‍പിഇ യൂണിയന്‍ വണ്ടിപ്പെരിയാര്‍ ബ്രാഞ്ച് പ്രസിഡന്റ് എസ്. ഗണേശന്‍, കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, യൂണിയന്‍ നേതാക്കളായ രാജു ചെറിയാന്‍, എന്‍ മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






