ഗ്രാമ്പി എസ്റ്റേറ്റിലിറങ്ങിയ കടുവയെ മയക്കുവെടി വെയ്ക്കുന്നതിനായുള്ള ദൗത്യം ആരംഭിച്ചു
ഗ്രാമ്പി എസ്റ്റേറ്റിലിറങ്ങിയ കടുവയെ മയക്കുവെടി വെയ്ക്കുന്നതിനായുള്ള ദൗത്യം ആരംഭിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെയ്ക്കുന്നതിനായുള്ള ദൗത്യം ആരംഭിച്ചു. ശനിയാഴ്ച സ്‌പോട്ട് ചെയ്ത സ്ഥലത്ത് കടുവയെ കണ്ടെത്താനായില്ല. റോഡ് മുറിച്ചുകടന്ന് മറുവശത്തേയ്ക്ക് പോയതായാണ് സൂചന. വെറ്ററിനറി സര്‍ജന്‍ ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌നിഫര്‍ ഡോഗ് കടുവയെ കണ്ട മേഖലയിലേയ്ക്ക് പുറപ്പെട്ടു. കടുവയെ പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം.
What's Your Reaction?






