അമ്പലക്കവലയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
അമ്പലക്കവലയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: സിപിഐ എം കട്ടപ്പന അമ്പലക്കവലയില്‍ ലഹരി വിമുക്ത ബോധവല്‍ക്കരണ ക്ലാസ് നടത്തി. കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 'വേണ്ട, ലഹരിയും ഹിംസയും' എന്ന സന്ദേശവുമായാണ് പരിപാടി. വിമുക്തി നോഡല്‍ ഓഫീസര്‍ എം സി സാബു ക്ലാസെടുത്തു. കെ ജെ സജു അധ്യക്ഷനായി. കട്ടപ്പന സൗത്ത് ലോക്കല്‍ സെക്രട്ടറി സി. ആര്‍ മുരളി, പൊന്നമ്മ സുഗതന്‍, നിയാസ് അബു, സി എസ് അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






