കട്ടപ്പനയില്‍ കെസിഇഎഫ് ഇടുക്കി താലൂക്ക് സമ്മേളനം നടത്തി
കട്ടപ്പനയില്‍ കെസിഇഎഫ് ഇടുക്കി താലൂക്ക് സമ്മേളനം നടത്തി

ഇടുക്കി: സഹകരണ മേഖലയിലെ പ്രബല സംഘടനയായ കെസിഇഎഫിന്റെ ഇടുക്കി താലൂക്ക് സമ്മേളനം കട്ടപ്പനയില്‍ നടന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍
ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. സഹകരണ മേഖലയില്‍ ചില പുഴുക്കുത്തുകള്‍ വീണിട്ടുണ്ട്. അതിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ജീവനക്കാര്‍ പരിശ്രമിക്കണമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. സംഘടനയുടെ ദീര്‍ഘകാല പ്രവര്‍ത്തകനായിരുന്ന സന്തോഷ് കുമാറിന് യാത്രയയപ്പ് നല്‍കി. താലൂക്ക് പ്രസിഡന്റ് ലിജോ മാത്യു അധ്യക്ഷനായി. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബിജു മാത്യു, സംസ്ഥാന സെക്രട്ടറി എബ്രഹാം കുര്യാക്കോസ്, ജില്ലാ സെക്രട്ടറി ഷാജന്‍ ജോസഫ്, ശ്രീകാന്ത് എ പി, ബിജുമോന്‍ സി ജി, ജിനോഷ് കെ ജോസഫ്, ലിബിന്‍ എബ്രഹാം, സാബു ടി എബ്രഹാം, രതീഷ് ജോസഫ്, രാജന്‍ എം എം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






