വാഴത്തോപ്പ് പഞ്ചായത്തില്‍ മത്സരിക്കുന്നത് 5 മുന്‍ പ്രസിഡന്റുമാര്‍

വാഴത്തോപ്പ് പഞ്ചായത്തില്‍ മത്സരിക്കുന്നത് 5 മുന്‍ പ്രസിഡന്റുമാര്‍

Dec 4, 2025 - 12:26
 0
വാഴത്തോപ്പ് പഞ്ചായത്തില്‍ മത്സരിക്കുന്നത് 5 മുന്‍ പ്രസിഡന്റുമാര്‍
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തില്‍ ഇത്തവണ ജനവിധി തേടുന്നത് 5 മുന്‍ പ്രസിഡന്റുമാര്‍. പ്രവര്‍ത്തന പരിചയത്തിന്റെയും ജനപിന്തുണയുടെയും മുന്‍തൂക്കത്തില്‍ വിജയം കുറിക്കാനാണ് ഇവരുടെ അണിയറ നീക്കങ്ങള്‍. യുഡിഎഫില്‍നിന്ന് റിന്‍സി സിബി, ആന്‍സി തോമസ്, സെലിന്‍ വില്‍സണ്‍ എന്നിവരും എല്‍ഡിഎഫില്‍നിന്ന് പ്രഭാ തങ്കച്ചന്‍, ജോര്‍ജ് പോള്‍ എന്നിവരുമാണ് സ്ഥാനാര്‍ഥിമാര്‍. കഴിഞ്ഞ അഞ്ച് തവണയും മത്സരിച്ച് തുടര്‍ച്ചയായി വിജയിച്ച പ്രഭാ തങ്കച്ചന്‍ എല്‍ഡിഎഫിന്റെ മുന്‍നിര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. രണ്ട് തവണ വിജയിക്കുകയും കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ചെയ്ത ആന്‍സി തോമസ് യുഡിഎഫിന്റെ പ്രധാന സ്ഥാനാര്‍ഥിയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരണസമിതിയില്‍ ജോര്‍ജ് പോളാണ് പ്രസിഡന്റായത്. അന്നത്തെ 14 വാര്‍ഡുകളില്‍ ഇരുപക്ഷത്തിനും 7 വീതം സീറ്റുകളാണ് ലഭിച്ചത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അധികാരത്തില്‍ എത്തി. ഇത്തവണ വാര്‍ഡ് വിഭജനത്തിനുശേഷം 15 വാര്‍ഡുകളാണ്. വനിതാ സംവരണം, മുന്‍ പ്രസിഡന്റുമാരുടെ മത്സരം എന്നിവകൊണ്ട് വാഴത്തോപ്പ് പഞ്ചായത്തിലെ ജില്ലയിലെ ശ്രദ്ധാകേന്ദ്രമാകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow