ഹൈബ്രിഡ് കഞ്ചാവുമായി 2 പേര്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍
ഹൈബ്രിഡ് കഞ്ചാവുമായി 2 പേര്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍
ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേരെ കട്ടപ്പന പൊലീസ് പിടികൂടി. കല്‍ത്തൊട്ടി മേപ്പാറ
പുത്തന്‍പുരയില്‍ അഭിലാഷ് ശശി(28) കോഴിമല പരുത്തപ്പാറ അമല്‍ ശിവദാസ് (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 35ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വില്‍പനക്കായി എത്തിച്ച കഞ്ചാവ് മറ്റൊരാളില്‍നിന്ന് വാങ്ങിയവരാണ് പിടിയിലായത്. ഇടനിലക്കാരും വില്‍പനക്കാരുമായ ചിലരെ കേന്ദ്രികരിച്ച് അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജ്യാമത്തില്‍ വിട്ടു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, എസ്‌ഐമാരായ മഹേഷ്, ബിജു ബേബി, സിപിഒമാരായ അല്‍ബാഷ്, വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?