യുഡിഎഫ് സ്ഥാനാര്‍ഥിമാര്‍ അണക്കര ടൗണില്‍ വോട്ടഭ്യര്‍ഥിച്ചു
യുഡിഎഫ് സ്ഥാനാര്‍ഥിമാര്‍ അണക്കര ടൗണില്‍ വോട്ടഭ്യര്‍ഥിച്ചു
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ജില്ലാ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികളും ചേര്‍ന്ന് അണക്കരയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. ജില്ലാ പഞ്ചായത്ത്് വണ്ടന്‍മേട് ഡിവിഷന്‍ സ്ഥാനാര്‍ഥി ആന്‍സി ജെയിംസ്, അണക്കര, ചക്കുപള്ളം ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥിമാരായ ഷൈനി റോയി, അപ്പുകുട്ടന്‍ പി. കെ. എന്നിവരും ചക്കുപള്ളം പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളും പങ്കെടുത്തു. വി വി മുരളി, സാബു വയലില്‍, സനൂപ് പുതുപ്പറമ്പില്‍, ബിനേഷ് മധുരത്തില്‍, റോണ്‍സി വര്‍ഗീസ്, ജയ ചെല്ലപ്പന്‍ എന്നിവരും സ്ഥാനാര്‍ഥിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
What's Your Reaction?