കുമളിയിൽ ഇരുമ്പുകമ്പി തലയിൽ പതിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം: സുഹൃത്ത് പിടിയിൽ
കുമളിയിൽ ഇരുമ്പുകമ്പി തലയിൽ പതിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം: സുഹൃത്ത് പിടിയിൽ
ഇടുക്കി : കുമളിയിൽ ഇരുമ്പുകമ്പി തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസറ്റിൽ. ആനവിലാസം സ്വദേശി അഭിഷേക് (18) ആണ് പിടിയിലായത്. 3 പേരെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നത്. ബാക്കി 2 പേരെ വിട്ടയച്ചു. ചൊവ്വാഴ്ചയാണ് ഇരുമ്പ് കമ്പി തലയിൽ പതിച്ചതെന്ന് സംശയിക്കുന്ന നിലയിൽ പ്ലസ് ടു വിദ്യാർഥി ശരണിനെ സ്കൂളിലെ ശുചിമുറി കെട്ടിടത്തിനടുത്ത് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ശരൺ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ അഭിഷേകിനെ റിമാൻഡ് ചെയ്തു.
What's Your Reaction?