ഇടുക്കിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ അതിഥി തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ അതിഥി തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: ശാന്തൻപാറ പേത്തൊട്ടി അയ്യൻപാറക്ക് സമീപം അതിഥി തൊഴിലാളിയെ കാട്ടാന ആക്രമിച്ച കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ശിവകുമാർ(28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. താമസിക്കുന്ന ഷെട്ടിന് പുറത്ത് ഇറങ്ങിയ ശിവകുമാറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഒറ്റയാനാണ് കുമാറിനെ ആക്രമിച്ചതെന്നാണ് സൂചന. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കാട്ടാന എത്തിയതായി വനം വകുപ്പിനും വിവരം ലഭിച്ചിരുന്നില്ല.മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?