വാഗമണ്ണില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
വാഗമണ്ണില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
ഇടുക്കി: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ വാഗമണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ശ്രീകാന്ത് എസ്(26) ആണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബുധനാഴ്ച വാഗമണ്‍ കോട്ടമല മേഖലയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മൂന്നാം ഡിവിഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പരിസരത്തുനിന്നാണ് വാഗമണ്‍ എസ്ഐ സുനില്‍ കുമാര്‍ കെ, എഎസ്ഐ ഷിനോദ്, സിപിഒ ജോജി എന്നിവരടങ്ങിയ സംഘം ഇയാളെ പിടികൂടിയത്.
What's Your Reaction?