വഞ്ചിവയല്‍ ട്രൈബല്‍ കോളനിയോട് അവഗണന: ഊരുമൂപ്പന്‍ നിരാഹാര സമരം തുടങ്ങി
വഞ്ചിവയല്‍ ട്രൈബല്‍ കോളനിയോട് അവഗണന: ഊരുമൂപ്പന്‍ നിരാഹാര സമരം തുടങ്ങി

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ കോളനിയെ അധികൃതര്‍ അവ ഗണിക്കുന്നതില്‍ പ്രതിഷേധിച്ച് വഞ്ചിവയല്‍ ഊരുമൂപ്പന്‍ അജയന്‍ നിരാഹാര സത്യഗ്രഹം തുടങ്ങി. വള്ളക്കടവ്- വഞ്ചിവയല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുക, കോളനിയില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കോളനിയിലെ താമസക്കാരുടെ ഏക ആശ്രയമാണ് ഈ റോഡ്. അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
What's Your Reaction?






