ബീന ടോമി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍
ബീന ടോമി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍

ഇടുക്കി: കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സനായി കോണ്‍ഗ്രസിലെ ബീന ടോമി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ സുധർമ മോഹനെ ഒമ്പതിനെതിരെ 23 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 11-ാം വാർഡ് അംഗമാണ് ബീന ടോമി. 2 ബിജെപി അംഗങ്ങളുടെ വോട്ടുകൾ അസാധുവായി.
മുൻ ചെയർമാൻ ജോണി കുളമ്പള്ളി ബീന ടോമിയുടെ പേര് നിർദേശിക്കുകയും മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി പിന്താങ്ങുകയും ചെയ്തു.
സുധർമ മോഹൻ്റെ പേര് ബിന്ദുലത രാജു നിർദേശിക്കുകയും ഷാജി കൂത്തോടി പിന്താങ്ങുകയും ചെയ്തു.
മുന്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ധാരണപ്രകാരം ഐ ഗ്രൂപ്പിന് ആദ്യത്തെ മൂന്നുവര്‍ഷവും എ ഗ്രൂപ്പിന് രണ്ടുവര്‍ഷവുമാണ് ചെയർപേഴ്സൺ പദവി. 34 അംഗ നഗരസഭയില്‍ യുഡിഎഫ്-22, സ്വാതന്ത്ര-1, എല്‍ഡിഎഫ്-9, ബിജെപി-2 എന്നിങ്ങനെയാണ് കക്ഷനില.
What's Your Reaction?






