സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടംതുള്ളല്‍ മത്സരത്തില്‍ വിജയം നേടിയ നയന ശ്രീകുമാറിന് അനുമോദനം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടംതുള്ളല്‍ മത്സരത്തില്‍ വിജയം നേടിയ നയന ശ്രീകുമാറിന് അനുമോദനം

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓട്ടംതുള്ളല്‍ മത്സരത്തില്‍ എ ഗ്രേഡ് നേടിയ നയന ശ്രീകുമാറിനെ അനുമോദിച്ചു. ബിജെപി വണ്ടന്‍മേട് മണ്ഡലം പ്രസിഡന്റ് സജി വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാല മുരുകന്‍ അധ്യക്ഷനായി. കടശിക്കടവ് തടത്തില്‍ ശ്രീകുമാറിന്റെയും സിന്ധുവിന്റെയും മകളായ നയന വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ബിജെപി വണ്ടന്‍മേട് മണ്ഡലം ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ പനക്കല്‍, മണ്ഡലം വൈസ് പ്രസിഡന്റ് കെ അറുമുഖം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






