കട്ടപ്പന ജ്യോതിസ് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം
കട്ടപ്പന ജ്യോതിസ് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം

ഇടുക്കി: കട്ടപ്പന ജ്യോതിസ് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും നടന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. കട്ടപ്പന, പള്ളിക്കവല, സ്‌കൂള്‍ക്കവല എന്നീ മേഖലകളിലെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി 5 വര്‍ഷം മുമ്പാണ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 96 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്. പ്രസിഡന്റ് ജോസ് മാക്കിയില്‍ അധ്യക്ഷനായി. ജ്യോതിസ് പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഈപ്പന്‍ പുത്തന്‍പറമ്പില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ഫാ. അലക്‌സ് പീഡികയില്‍ മുഖ്യപ്രഭഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി, അഡ്വ. മനോജ് എം തോമസ്, ജോബിന്‍ കെ ഇമ്മാനുവെല്‍, ജോണി പന്തേനാല്‍, ജോസ് പൂനാട്ട്, അഡ്വ. ജോസഫ് പതാലില്‍, തങ്കച്ചന്‍ പൂമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






