ഇടുക്കി: ആശാ പ്രവര്‍ത്തകരുടെ മുടങ്ങികിടക്കുന്ന ഓണറേറിയം അടിയന്തരമായി നല്‍കണമെന്ന് ഐഎന്‍ടിയുസി കട്ടപ്പന നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു. മൂന്നുമാസമായി വേതനം വിതരണം ചെയ്യുന്നില്ല. ആരോഗ്യപ്രവര്‍ത്തകരെ ദ്രോഹിക്കുന്ന നിലപാടാണിത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രശാന്ത് രാജു പറഞ്ഞു.