മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഫ്‌ളവര്‍ ഷോ മെയ് ഒന്നുമുതല്‍
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഫ്‌ളവര്‍ ഷോ മെയ് ഒന്നുമുതല്‍

ഇടുക്കി: മൂന്നാറില്‍ സഞ്ചാരികള്‍ക്കായി വര്‍ണവിസ്മയം തീര്‍ക്കുന്ന ഫ്‌ളവര്‍ ഷോ ഡിടിപിസിക്ക് കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മെയ് ഒന്നുമുതല്‍ 10 വരെ നടക്കുമെന്ന് അഡ്വ. എ രാജ എംഎല്‍എ അറിയിച്ചു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളം റൂട്ടില്‍ തുടര്‍ച്ചയായി നാലാം തവണയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 400ഇനം പുതിയ പൂച്ചെടികളും വിദേശയിനമായ അസീലിയ, വിവിധ വര്‍ണങ്ങളിലുള്ള റോസ് എന്നിവ ഇത്തവണത്തെ പ്രത്യേകതകളാണ്. ഒരുലക്ഷത്തിലേറെ പൂച്ചെടികളുടെ ശേഖരമാണ് ആസ്വാദകര്‍ക്കായി ഒരുക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദീപാലങ്കാരം, മ്യൂസിക്കല്‍ ഫൗണ്ടന്‍, സെല്‍ഫി പോയിന്റുകള്‍, റിവര്‍ ബീച്ച് എന്നിവയുമുണ്ട്. എല്ലാദിവസവും വൈകിട്ട് ആറുമുതല്‍ കലാപരിപാടികളും അരങ്ങേറും. മുന്‍ വര്‍ഷങ്ങളിലെ ഫ്‌ളവര്‍ ഷോകളില്‍ ശരാശരി ഒരുലക്ഷത്തിലധികം പേര്‍ എത്തിയിരുന്നു. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. കുട്ടികള്‍ക്ക് 50ഉം മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
What's Your Reaction?






