പാചകവാതക വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പനയില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

പാചകവാതക വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പനയില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

Apr 16, 2025 - 10:35
 0
പാചകവാതക വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പനയില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു
This is the title of the web page

ഇടുക്കി: പാചക വാതക വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു. ഗാന്ധി സ്‌ക്വയറില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. അടിക്കടി ഉണ്ടാകുന്ന ഗ്യാസ് വില വര്‍ധനവ് ജനങ്ങളെ ദുരിതത്തിലാക്കുന്നതാണെന്ന് ബീന ടോമി പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗ്യാസിന് 300 രൂപ ആയപ്പോള്‍ വഴിയില്‍ കഞ്ഞിവച്ചും വണ്ടി ഉന്തിയും പ്രതിഷേധിച്ച ബിജെപിയും ഇടതുപക്ഷവും ഗ്യാസ് വില 1000 കടന്നിട്ടും പ്രതിഷേധം നടത്താതെ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചിരിക്കുകയാണെന്ന്  നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നേതാക്കളായ ജോസ് മുത്തനാട്ട്, കെ എ മാത്യു, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, പി എസ് മേരിദാസന്‍, എ എം സന്തോഷ്, കെ എസ് സജീവ്, ബിജു പുന്നോലി, രാജന്‍ കാലാച്ചിറ, ജോണി വടക്കേക്കര, ഷിബു പുത്തന്‍ പുരക്കല്‍, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow