ഓര്‍ത്തഡോക്‌സ് സഭ സെന്റ് ജോസഫ് ഫെലോഷിപ്പ് പ്രവര്‍ത്തനോദ്ഘാടനം
ഓര്‍ത്തഡോക്‌സ് സഭ സെന്റ് ജോസഫ് ഫെലോഷിപ്പ് പ്രവര്‍ത്തനോദ്ഘാടനം

ഇടുക്കി: ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സെന്റ് ജോസഫ് ഫെലോഷിപ്പ് പ്രവര്‍ത്തനോദ്ഘാടനം ചക്കുപള്ളം ഗത്സിമോന്‍ അരമനയില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ സേവേറിയോസ് നിര്‍വഹിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് എ വി കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി. ഭദ്രാസന സെക്രട്ടറി സി കെ ജേക്കബ് ഈവര്‍ഷത്തെ മാര്‍ഗരേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എ വി കുര്യന്‍ കോര്‍എപ്പിസ്‌കോപ്പ(ഭദ്രാസന വൈസ് പ്രസിഡന്റ്), സി കെ ജേക്കബ് കൊച്ചേരില്‍(ഭദ്രാസന സെക്രട്ടറി), എം എസ് ജോസഫ് മൈലക്കാട്ട്, ടെസി ബെഞ്ചമിന്‍ പ്ലാമൂട്ടില്‍(ജോയിന്റ് സെക്രട്ടറിമാര്‍), പി വി മര്‍ക്കോസ് പുതുശേരില്‍(ട്രഷറര്‍), വര്‍ഗീസ് ജോണ്‍ കൈച്ചിറ(കട്ടപ്പന), മറിയാമ്മ ആന്റണി മലയില്‍(ഏലപ്പാറ), ആന്‍ഡ്രൂസ് വണ്ടാനത്തുവയലില്‍(നെറ്റിത്തൊഴു), വി പി മാത്തുണ്ണി വയലുംതലയ്ക്കല്‍(തേക്കടി)-(ഡിസ്ട്രിക്ട് സെക്രട്ടറിമാര്‍) എന്നിവര്‍ ചുമതലയേറ്റു.
What's Your Reaction?






