കോണ്‍ഗ്രസ് രാജാക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി
കോണ്‍ഗ്രസ് രാജാക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദിച്ച പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് കമ്മിറ്റി രാജാക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാകുഴിയില്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ റോയി ചാത്തനാട്ട്, ബിജു വട്ടമറ്റം, ബെന്നി കുര്യന്‍, സിനി മൂലന്‍കുഴിയില്‍, കിങ്ങിണി രാജേന്ദ്രന്‍, നിഷ, ജെയ്മി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






