ശാന്തന്‍പാറയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചനിലയില്‍
ശാന്തന്‍പാറയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചനിലയില്‍
ഇടുക്കി: ശാന്തന്‍പാറ ടാങ്ക്മേട് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാര്‍ഥിയായ പുകളേന്തി (14) ആണ് മരിച്ചത്. നാഗരാജ്-ചിത്ര ദമ്പതികളുടെ മൂത്ത മകനാണ്. വല്യമ്മയുടെ വീടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന പുകളേന്തി വീട്ടിലുള്ളവര്‍ ജോലിക്ക് പോയ ശേഷമാണ് വല്യമ്മയുടെ വീട്ടിലെത്തിയത്. ആധാര്‍ കാര്‍ഡ് നല്‍കാനായി വീട്ടിലെത്തിയ പോസ്റ്റ്മാനാണ് കുട്ടി തൂങ്ങിനില്‍ക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ശാന്തന്‍പാറ പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പെടെയുള്ള മേല്‍നടപടികള്‍ സ്വീകരിച്ചു. വിദ്യാര്‍ഥിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
What's Your Reaction?