കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ 10 മുതല്‍ 14 വരെ നടക്കുന്ന നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പന്തലിന്റെ കാല്‍നാട്ടു കര്‍മം മുതിര്‍ന്ന വൈദികന്‍ ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി നിര്‍വഹിച്ചു. സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. രാജേഷ് പുല്ലാന്തനാല്‍, ഫാ. അനൂപ് കരിങ്ങാട് എന്നിവര്‍ സഹകാര്‍മികരായി. വൈകിട്ട് 4 മുതല്‍ രാത്രി 9 വരെ നടക്കുന്ന കണ്‍വന്‍ഷന് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നേതൃത്വം നല്‍കും. കണ്‍വന്‍ഷന്റെ നടത്തിപ്പിനായി 300 പേരുടെ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
What's Your Reaction?