ജെപിഎം കോളേജില്‍ പവര്‍ ക്വിസ് 2024
ജെപിഎം കോളേജില്‍ പവര്‍ ക്വിസ് 2024

ഇടുക്കി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കാഞ്ചിയാര്‍ സെക്ഷനും ജെപിഎം ക്വിസ് ക്ലബ്ബും സംയുക്തമായി പവര്‍ ക്വിസ് 2024 സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന മത്സരം പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍. വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ക്വിസ് ക്ലബ് കണ്‍വീനര്‍ അബ്രാഹം എം. എ, കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനീഷ് ജി നാഥ്, സീനിയര്‍ സൂപ്രണ്ട്് സണ്ണി എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 150 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ ഡിജില്‍ മാത്യു, വിഷ്ണു വിനു എന്നിവര്‍ യഥാക്രെമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
What's Your Reaction?






