ദേശീയപാത നിര്‍മാണ പ്രതിസന്ധി: മുസ്ലീം ലീഗ് അടിമാലി ഇരുമ്പുപാലത്ത് ഉപരോധസമരം നടത്തി
ദേശീയപാത നിര്‍മാണ പ്രതിസന്ധി: മുസ്ലീം ലീഗ് അടിമാലി ഇരുമ്പുപാലത്ത് ഉപരോധസമരം നടത്തി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് അടിമാലി ഇരുമ്പുപാലത്ത് ദേശീയപാത ഉപരോധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലിം ഉദ്ഘാടനം ചെയ്തു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നിര്‍മാണം തടസപ്പെട്ടതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലീഗ് ഹൗസില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ ആനച്ചാല്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ്, ടി കെ നവാസ്, എം ബി സൈനുദ്ദീന്‍, വി എം റസാഖ്, കെ എസ് അബ്ദുള്‍ കലാം, അനസ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






