ഉപ്പുതറ ടൗണിലെ പൊതു ശൗചാലയം തുറന്നുകൊടുക്കാന്‍ നടപടിയില്ല
ഉപ്പുതറ ടൗണിലെ പൊതു ശൗചാലയം തുറന്നുകൊടുക്കാന്‍ നടപടിയില്ല

ഇടുക്കി: ഉപ്പുതറ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച പൊതു ശൗചാലയം തുറന്നുകൊടുക്കാന്‍ നടപടിയില്ല. 2019-20 സാമ്പത്തിക വര്‍ഷത്തിലാണ് ബൈപ്പാസ് ജങ്ഷനില്‍ ആയൂര്‍വേദ ആശുപത്രിക്ക് സമീപം ശൗചാലയം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും ഉപയോഗത്തിനായി തുറന്നുനല്‍കിയില്ല. അതിനാല്‍ കെട്ടിടം കാടുകയറി നശിക്കുകയും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു. ഇതിനം സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്തിടെ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചിരുന്നു. എന്നാല്‍ ഇതുവരെ പൊതു ശൗചാലയം തുറന്നുകൊടുക്കുന്നതിനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേരപം. ഉപ്പുതറയില്‍ എത്തുന്ന ആളുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുശൗചാലയം തുറന്നുനല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






