കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ മുതലെടുപ്പ്: ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്
കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ മുതലെടുപ്പ്: ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് എന്‍ എം ശ്രീകുമാര്‍. പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി വ്യാപകമായി ക്രമക്കേട് നടത്തിയതായി ഭരണസമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് പരാതിയിരുന്നതായും എന്‍ എം ശ്രീകുമാര്‍ പറഞ്ഞു. മുന്‍ പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താനെ സസ്‌പെന്‍ഡ് ചെയ്തശേഷമാണ് അസിസ്റ്റന്റ് സെക്രട്ടറിക്ക് അധികച്ചുമതല നല്‍കിയത്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് ക്വട്ടേഷനാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍, ക്വട്ടേഷനുകള്‍ പഞ്ചായത്ത് കമ്മറ്റിയില്‍ അവതരിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. വാങ്ങിയ സോളാര്‍ വഴിവിളക്കുകള്‍, മിനി ഹൈമാസ്റ്റ് ലൈറ്റ് എന്നിവ നിലവാരമില്ലാത്തവയാണ്. ഉദ്യോഗസ്ഥന്‍ നടത്തിയ അഴിമതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്നിരിക്കെ രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്നും എന്‍ എം ശ്രീകുമാര്‍ പറഞ്ഞു. യുഡിഎഫിന്റെ ഭരണകാലയളവില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. എല്‍ഡിഎഫ് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ജനം തിരച്ചറിയണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
What's Your Reaction?






