കത്തിപ്പാറയില്‍ ദേശീയപാതയിലെ കൊടുംവളവ് വാഹനയാത്രികര്‍ക്ക് പേടിസ്വപ്‌നം
കത്തിപ്പാറയില്‍ ദേശീയപാതയിലെ കൊടുംവളവ് വാഹനയാത്രികര്‍ക്ക് പേടിസ്വപ്‌നം

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ കത്തിപ്പാറക്കുസമീപത്തെ കൊടുംവളവ് വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൊടുംവളവില്‍ പാതയുടെ കുത്തനെയുള്ള ചെരിവാണ് വാഹനയാത്ര ദുഷ്‌കരമാക്കുന്നത്. ഇവിടെ പാതയോരത്തെ മരങ്ങള്‍ കൃഷി ആവശ്യത്തിനായി നേരത്തെ മുറിച്ചുമാറ്റിയിരുന്നു. ഇതോടെയാണ് അപകടസാധ്യത വര്‍ധിച്ചത്. കഴിഞ്ഞദിവസം അടിമാലി ഭാഗത്തേയ്ക്ക് പോയ കാര്‍ ഇവിടെ അപകടത്തില്‍പെട്ടിരുന്നു. മുമ്പും നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തതിനാല്‍ വളരെ വേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. എന്നാല്‍ വേണ്ടത്ര വീതിയില്ലാത്തതും ഭീഷണിയാണ്. വാഹനം ഇവിടെനിന്ന് താഴേയ്ക്ക് പതിച്ചാല്‍ വന്‍ ദുരന്തത്തിനുകാരണമാകും.
What's Your Reaction?






