ഇല്ലത്തുപടി- സ്റ്റേഡിയംപടി റോഡ് അപകടാവസ്ഥയില്‍: നാട്ടുകാര്‍ക്ക് യാത്രാദുരിതം
ഇല്ലത്തുപടി- സ്റ്റേഡിയംപടി റോഡ് അപകടാവസ്ഥയില്‍: നാട്ടുകാര്‍ക്ക് യാത്രാദുരിതം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഇല്ലത്തുപടി -ഹരിതീര്‍ഥപുരം- സ്റ്റേഡിയംപടി കോണ്‍ക്രീറ്റ് റോഡ് ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലായിട്ടും നന്നാക്കാന്‍ നടപടിയില്ല. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികരും വാഹനങ്ങളും ഭീതിയോടെയാണ് കടന്നുപോകുന്നത്. മണ്ണ് ഒലിച്ചു പോയതോടെയാണ് കോണ്‍ക്രീറ്റ് ഇടിഞ്ഞുതാഴ്ന്നത്. 2021ലാണ് പാത കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ ഹരിതീര്‍ഥപുരം ക്ഷേത്രത്തിനുസമീപം കോണ്‍ക്രീറ്റ് ചെയ്ത് ഒരുവര്‍ഷത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും ഇടിഞ്ഞു.
റോഡിന് സമീപത്തായി കൈത്തോടുള്ളതും മഴക്കാലത്ത് മറ്റ് റോഡില്‍ നിന്ന് വെള്ളം ഒഴുകി കോണ്‍ക്രീറ്റിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതുമാണ് അപകടാവസ്ഥയ്ക്ക് കാരണം. നിരവധി കുടുംബങ്ങളാണ് മേഖലയിലുള്ളത്. ഇവര്‍ക്ക് പ്രധാന റോഡുമായി ബന്ധപെടാന്‍ ആകെയുള്ള ആശ്രയവും ഈ പാത മാത്രമാണ്. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് റോഡില്‍ അറ്റകുറ്റപ്പണി നടത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






