വാകപ്പടിയിലെ കാട്ടാന ശല്യം: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി
വാകപ്പടിയിലെ കാട്ടാന ശല്യം: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി

ഇടുക്കി: കട്ടപ്പന നഗരസഭയിലെ വാഴവര വാകപ്പടിയില്‍ കാട്ടാന ജനവാസ മേഖലയിലെത്തിയ സാഹചര്യത്തില്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അയ്യപ്പന്‍കോവില്‍ വനം വകുപ്പ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി. കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടില്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസമാണ് അടിമാലി കുമളി ദേശീയപാതയ്ക്ക് സമീപം കാട്ടാനയെത്തിയത.് നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് ഇവിടം. കോണ്‍ഗ്രസ് നേതാക്കളും വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുകയും അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടുകാരെയും ഉള്‍പ്പെടുത്തി പിആര്‍ടി സംഘത്തെ നിയോഗിക്കാനുള്ള നടപടി സ്വീകരിക്കും. കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് വലിയ രീതിയിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്നത്.
What's Your Reaction?






