അടിമാലിയില്‍ എംഡിഎംഎ പിടികൂടി: യുവാവ് അറസ്റ്റില്‍
അടിമാലിയില്‍ എംഡിഎംഎ പിടികൂടി: യുവാവ് അറസ്റ്റില്‍

അടിമാലി : അടിമാലിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കല്ലാര്‍ വെങ്ങോലയില്‍ വിശ്വനാഥന്‍ വേണുഗോപാല്‍(32) ആണ് അറസ്റ്റിലായത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സിഐ കെ രാജേന്ദ്രനും സംഘവും ചാറ്റുപാറയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ കുടുങ്ങിയത്. എറണാകുളത്തുനിന്ന് രാസലഹരി വാങ്ങി അടിമാലിയില്‍ വില്‍ക്കുകയാണ് പതിവ്. ഇയാള്‍ സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ അടിമാലി കോടതി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






