ഇരട്ടയാര്‍ നോര്‍ത്ത് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു
ഇരട്ടയാര്‍ നോര്‍ത്ത് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു

ഇടുക്കി: വര്‍ണാഭമായ താലപ്പൊലി ഘോഷയാത്രയോടെ ഇരട്ടയാര്‍ നോര്‍ത്ത് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു. ഇരട്ടയാര്‍ നോര്‍ത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍നിന്ന് ആരംഭിച്ച ഘാഷയാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ അണിനിരന്നു. വാദ്യമേളങ്ങള്‍, കരകനൃത്തം, രാമായണം റോഡ് ഷോ എന്നിവ അകമ്പടിയായി. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കാര്‍ത്തിക പൊങ്കാല, സര്‍വൈശ്വര്യ പൂജ തുടങ്ങിയവയും നടന്നു. കുമരകം മൃത്യുഞ്ജയം തന്ത്രവിദ്യാപീഠം മുഖ്യകാര്യദര്‍ശി ജിതിന്‍ ഗോപാലന്‍ തന്ത്രി, മേല്‍ശാന്തി ടി എസ് സജി, പി കെ സജീവ് ശാന്തി, രാഹുല്‍ ഹരിഹരന്‍ ശാന്തി തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു. വിവിധ കലാപരിപാടികള്‍, മെഗാതിരുവാതിര, കൈകൊട്ടിക്കളി എന്നിവയും നടന്നു. തിരുവനന്തപുരം ടീം ലോക്കല്‍ ബഡ്ഡീസ് അവതരിപ്പിച്ച ഗാനമേളയും നടന്നു.
What's Your Reaction?






