തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെ മെഡിക്കല്‍ ക്യാമ്പ് 28ന് കട്ടപ്പനയില്‍
തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെ മെഡിക്കല്‍ ക്യാമ്പ് 28ന് കട്ടപ്പനയില്‍

ഇടുക്കി: തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയും കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിവിധ സംഘടനകളും ചേര്‍ന്ന് 28ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ ഞായറാഴ്ച രാവിലെ 9ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഡിയോളജി മേധാവി ഡോ. മാത്യു എബ്രഹാം, ശിശുരോഗ വിഭാഗം മാധാവി ഡോ. ജേക്കബ് എബ്രഹാം, ജനറള്‍ മെഡിസിന്‍ മേധാവി ഡോ തോമസ് എബ്രഹാം തുടങ്ങി 20ലേറെ വകുപ്പുകളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിലെ കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ എന്ററോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, നെഫ്രോളജി, യൂറോളജി, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇസിജി, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, പ്രമേഹ പരിശോധന എന്നിവ സൗജന്യമായും മറ്റു ഓപ്പറേഷനുകളും, ആന്‍ജിയോഗ്രാം ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ തുടര്‍ചികിത്സകള്‍ കുറഞ്ഞ ചെലവിലും ലഭ്യമാക്കും. കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോനാ പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍ അധ്യക്ഷനാകും. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍
ബീന ടോമി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, ജാന്‍സി ബേബി, തൊടുപുഴ സെന്റ് മേരീസ് ആശുപത്രി ഡയറക്ടമാരായ ഡോ. മാത്യു എബ്രഹാം, ഡോ. ജേക്കബ് എബ്രഹാം, ഡോ. തോമസ് എബ്രഹാം, എസ്എംവൈഎം ഡയറക്ടര്‍ ഫാ. മജു നിരവത്ത്, ഒസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുല്ലാന്തനാല്‍, ചെറുപുഷ്പ മിഷന്‍ ലീഗ് ഡയറക്ടര്‍, ഫാ. അനൂപ് കരിങ്ങാട്, പിആര്‍ഒ തോമസ് ജോസ്, എസ്എംവൈഎം പ്രസിഡന്റ് സുബിന്‍ മെച്ചേരിയില്‍, മാതൃദീപ്തി പ്രസിഡന്റ് സലോമി മറ്റപ്പള്ളില്‍ എന്നിവര്‍ സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7356240929. വാര്‍ത്താസമ്മേളനത്തില്‍ തൊടുപുഴ സെന്റ് മേരീസ് ആശുപത്രി മാനേജര്‍ ക്യാപ്റ്റന്‍ ജെ സി ജോസഫ്, ചെറുപുഷ്പ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. അനൂപ് കരിങ്ങാട്, പിആര്‍ഒ തോമസ് ജോസ്, എസ്എംവൈഎം പ്രസിഡന്റ് സുബിന്‍ മെച്ചേരിയില്‍, ജോണി കലയത്തിനാല്‍, സലോമി മറ്റുപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






