ഉപജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ നീക്കം നടക്കുന്നു: കലാധ്യാപകര്‍ രംഗത്ത്
ഉപജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ നീക്കം നടക്കുന്നു: കലാധ്യാപകര്‍ രംഗത്ത്

ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവം ആരംഭിക്കുമ്പോള്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് കലാധ്യാപകര്‍ രംഗത്ത്. ഒരു നൃത്താധ്യാപകന്റെ കീഴില്‍ പഠിച്ചിറങ്ങുന്ന മത്സരാഥികള്‍ക്ക് മാത്രം സമ്മാനം നല്‍കാന്‍ നീക്കം നടക്കുന്നതായും ഇവര്‍ ആരോപിച്ചു. സബ്ജില്ലാ കലോത്സവങ്ങളില്‍ ജഡ്ജിങ് പാനലിനെ തെരഞ്ഞെടുക്കുമ്പോള്‍ കല പഠിച്ചിറങ്ങിയവരെയോ, കലയുമായി ബന്ധമുള്ളവേെയാ തെരഞ്ഞെടുക്കണമെന്ന് അധ്യാപകര്‍ പറഞ്ഞു. ഒരു അധ്യാപകന് കീഴില്‍ പഠിച്ചിറങ്ങുന്നവര്‍ക്കാണ് നിരന്തരമായി സമ്മാനങ്ങള്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കലോത്സവത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് കലോത്സവം ഒരു ദിവസം നിര്‍ത്തി വെയ്ക്കണ്ട സാഹചര്യമുണ്ടായിരുന്നു. തര്‍ക്കം സംബന്ധിച്ച് ഡെപ്യൂട്ടി പൊലീസ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്നതാണെന്നും തുടര്‍നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്നുമാണ് ലഭിച്ച മറുപടി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സബ്ജില്ലാ കലോത്സവത്തില്‍ കുട്ടികള്‍ക്ക് അപ്പീല്‍ നല്‍കാന്‍പോലും സാധിക്കാത്ത രീതിയില്‍ താഴ്ത്തിക്കെട്ടുന്ന സാഹചര്യവും ഉണ്ടായിയെന്ന് ഇവര്‍ പറഞ്ഞു. വരുന്ന കലോത്സവത്തില്‍ ഇത്തരം സാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






